11 August Tuesday

പൊന്നാനിയിൽ കർശന ജാഗ്രത; അവശ്യ സാധനങ്ങൾ വീട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

തിരുവനന്തപുരം > ട്രിപ്പിൾ ലോക്ക്ഡൗൺ നിലവിലുള്ള പൊന്നാനിയിൽ പൊലീസ് കർശനജാഗ്രത പുലർത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരമേഖലാ ഐജി അശോക് യാദവ് പൊന്നാനിയിൽ പൊലീസിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

പച്ചക്കറിക്കടകൾ ഉൾപ്പെടെ അഞ്ച് കടകൾക്ക് വീതം മാത്രമാണ് താലൂക്കിലെ ഓരോ പഞ്ചായത്തിലും പ്രവർത്തിക്കാൻ അനുവാദമുള്ളത്. ഈ കടകളുടെ മൊബൈൽ നമ്പർ പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധനസാമഗ്രികൾ ആവശ്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെട്ട് ഓർഡർ നൽകാം. ഒരു വാർഡിൽ രണ്ടുപേർ എന്ന കണക്കിൽ ജില്ലാ കളക്ടർ പാസ് നൽകിയ വളണ്ടിയർമാർ കടകളിൽ നിന്ന് സാധനസാമഗ്രികൾ വീട്ടിൽ എത്തിച്ചുനൽകും.

സാമൂഹിക അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിൻറെ നിർദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാർജ് ചെയ്തതിന് പൊന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.



 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top