12 August Wednesday

പട്ടികജാതി കോളനിയിലെ കുളം മലിനമാക്കുന്നതായി പരാതി

വെബ് ഡെസ്‌ക്‌Updated: Sunday Jul 5, 2020

കൂത്താട്ടുകുളം
പട്ടികജാതി കോളനിയിലെ  പൊതുകുളം (ഓലി) സാമൂഹ്യവിരുദ്ധർ മലിനമാക്കുന്നതായി പരാതി. മണ്ണത്തൂർ കൂറ്റത്തിനാൽ കോളനിയിലെ പൊതുകുളത്തിന്റെ
മൂടിയും മറ്റും നശിപ്പിക്കുന്നതായി കോളനി വികസന സമിതി പഞ്ചായത്തിന് പരാതി നൽകി.

മുപ്പത്തിരണ്ടോളം  പട്ടികജാതി കുടുംബങ്ങൾ അടങ്ങുന്ന കോളനിയിലെ ഏറ്റവും വലിയ ശുദ്ധജല സ്രോതസ്സാണ് ഈ കുളം.  പഞ്ചായത്ത്‌ 2004ൽ കരിങ്കൽഭിത്തി കെട്ടിയും 2015ൽ സംരക്ഷണഭിത്തി കെട്ടിയും നവീകരിച്ചിരുന്നു.  മോട്ടോർ ഉപയോഗിച്ചും കോരിയും വെള്ളമെടുക്കാൻ കഴിയുംവിധമാണ് നിർമാണം. കുളം മുഴുവനുമായി വലയിട്ട് മൂടുകയും ചെയ്തു. 2004 മുതൽ ഇറങ്ങി കുളിക്കാനോ, അലക്കാനോ കുളം ഉപയോഗിച്ചിരുന്നില്ല.

എന്നാൽ, ഇപ്പോൾ  ചിലർ കുളം മൂടിയിരുന്ന വലകളും അയൽവാസികൾ ഉപയോഗിച്ചിരുന്ന മോട്ടോറുകളും നിരന്തരമായി നശിപ്പിക്കുകയാണ്. തുണി അലക്കും  കുളിയും നടക്കുന്നതായും പരാതിയിലുണ്ട്.   വിവിധ രോഗങ്ങൾ പടരുന്നവേളയിൽ ശുദ്ധജലലഭ്യത നശിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോളനി വികസന സമിതി പ്രസിഡന്റ് കെ കെ തങ്കപ്പൻ, സെക്രട്ടറി പി സി നിഷാദ് എന്നിവർ പഞ്ചായത്ത്‌ സെക്രട്ടറിക്കും അനൂപ് ജേക്കബ് എംഎൽഎക്കും പരാതി നൽകി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top