18 June Tuesday

ഉപതെരഞ്ഞെടുപ്പ്: വിരലില്‍ മഷി പുരട്ടാനിരുന്ന ജീവനക്കാരന്റെ വോട്ടുപിടിത്തം പ്രതിഷേധത്തിനിടയാക്കി

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

ആലപ്പുഴ > പോളിംഗ് ബൂത്തില്‍ വിരലില്‍ മഷി പുരട്ടാനിരുന്ന ജീവനക്കാരന്റെ വോട്ടുപിടുത്തം ബൂത്തില്‍ വാഗ്വാദങ്ങള്‍ക്കു വഴിവെച്ചു. വോട്ടര്‍മാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറച്ചു സമയം പോളിംഗ് തടസപ്പെട്ടു.തുടര്‍ന്ന് വരണാധികാരികൂടിയായ ആര്‍ ഡി ഒ എത്തി ജീവനക്കാരനെ മാറ്റി പകരം ജീവനക്കാരനെ ചുമതലപ്പെടുത്തിയാണ് പോളിംഗ് പുന:രാരംഭിച്ചത്.
   
ആലപ്പുഴ നഗരസഭയിലെ ജില്ലാക്കോടതി വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് സ്റ്റേഷനായ കിടങ്ങാംപറമ്പ് എല്‍പി സ്‌കൂളിലെ ബൂത്തിലാണ് സംഭവം. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടാനിരുന്ന ജീവനക്കാരനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് വോട്ടര്‍മാരോട് പറഞ്ഞു കൊണ്ടിരുന്നത്. രാവിലെ 11.30 ഓടെയാണ് വോട്ടര്‍മാര്‍ പ്രതിക്ഷേധിച്ചതും ആര്‍ഡിഒ എത്തി ജീവനക്കാരനെ മാറ്റിയത്. 


പ്രധാന വാർത്തകൾ
 Top