28 February Friday

ഗവർണർ വായിക്കില്ലെന്ന്‌ മാധ്യമങ്ങൾ എഴുതിയ പതിനെട്ടാം ഖണ്ഡിക

വെബ് ഡെസ്‌ക്‌Updated: Wednesday Jan 29, 2020

തിരുവനന്തപുരം > നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വായിക്കില്ലെന്ന്‌ മാധ്യമങ്ങൾ ഉറപ്പിച്ച പതിനെട്ടാം ഖണ്ഡികയിലെ ഊരത്വ നിയമഭേദഗതി പരാമർശം ഗവർണർ വായിച്ചു. പൗരത്വം മതാധിഷ്​ഠിതമാകരുതെന്ന്​ സംസ്ഥാന സർക്കാരി​ന്റെ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നുണ്ട്‌. ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കണമെന്നും ജനാധിപത്യത്തെ ശൂന്യമാക്കാൻ അനുവദിക്കില്ലെന്നും നയപ്രഖ്യാപന പ്രസംഗം വ്യക്​തമാക്കുന്നു.

പതിനെട്ടാം ഖണ്ഡിക:

"നമ്മുടെ പൗരത്വം ഭരണ ഘടനയുടെ അടിസ്ഥാന ഘടകമായ മതേതരത്വത്തിന് വിരുദ്ധമോ മതത്തിന്റെ അടിസ്ഥാനത്തിലോ ആകാൻ പാടില്ല. നമ്മുടെ ഭരണഘടനയ്‌ക്ക്‌ കീഴിലുള്ള സുപ്രധാന തത്വങ്ങൾക്ക്‌ വിരുദ്ധമായതിനാൽ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന്‌ കേന്ദ്രസർക്കാരിനോട്‌ ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്‌ഠേന പാസ്സാക്കി. ഇതിനെ തുടർന്ന്‌, എന്റെ സർക്കാർ ഭരണഘടനയുടെ 131 ആം അനുച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച്‌ ബഹുമാനപ്പെട്ട സുപ്രീംകോടതി മുമ്പാകെ ഒരു ഒറിജിനൽ സ്യൂട്ട്‌ ഫയൽ ചെയ്‌തു.'

നയപ്രഖ്യാപനപ്രസംഗം മുഴുവൻ ഭാഗം വായിക്കാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top