14 October Monday

പൊലീസ്‌ തലപ്പത്ത്‌ സ്ഥലംമാറ്റം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം> മലപ്പുറം എസ്പി എസ് ശശിധരനെ എറണാകുളം റേഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സൂപ്രണ്ടായി സ്ഥലംമാറ്റി. അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആര്‍ വിശ്വനാഥിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായും നിയമിച്ചു.

   മലപ്പുറം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി എക്സൈസ് വകുപ്പ് വിജിലന്‍സ് ഓഫീസര്‍ കെ വി സന്തോഷിനെ നിയമിച്ചു. മലപ്പുറത്തിന് പുതുതായി സൃഷ്ടിച്ചതാണ് ഈ തസ്തിക. നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് പരിധിയിലായിരുന്നു.

ഐജി (ക്രൈംസ്--1 തിരുവനന്തപുരം) സി നാഗരാജുവിനെ ട്രാന്‍സ്പോര്‍ട്ട് കമീഷണറായും ഈ തസ്തികയിലുള്ള എ അക്ബറിനെ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ക്രൈംസ് 2 എറണാകുളം) ആയും സ്ഥലംമാറ്റി. കൊച്ചി സിറ്റി പൊലീസ് കമീഷണര്‍ എസ് ശ്യാംസുന്ദറിനെ ദക്ഷിണ മേഖല ഐജിയായി സ്ഥലം മാറ്റി. കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് എംഡിയുടെ അധികചുമതലയും വഹിക്കും.  കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ എംഡിയായിരുന്ന ജെ ജയന്ത് സിവില്‍ അവകാശ സംരക്ഷണ വിഭാഗം ഡിഐജിയാകും. പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമീഷണറായി മാറ്റി. തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലുടെ അധിക ചുമതലയും വഹിക്കും. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് എറണാകുളം റേഞ്ച് ഡിഐജിയുടെ ചുമതലയും വഹിക്കും.

സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം സൂപ്രണ്ട് ഹരി ശങ്കര്‍ അസി. ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് (പേഴ്സണല്‍) ചുമതലയും വഹിക്കും. എറണാകുളം റേഞ്ച് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ സൂപ്രണ്ടായ ജെ ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി സ്ഥലംമാറ്റി. കോട്ടയം ക്രൈംബ്രാഞ്ച് സൂപ്രണ്ട് കെ എല്‍ ജോണ്‍കുട്ടിയെ തിരുവനന്തപുരം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്ഐയു 1 സൂപ്രണ്ടായും സ്ഥലം മാറ്റിക്കൊണ്ടാണ് ചൊവ്വ രാത്രി പത്തോടെ ഉത്തരവിറങ്ങിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top