09 December Monday

ഉത്സവാഘോഷമായി പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018


കിളിമാനൂർ
നാടൊന്നാകെ അണിഞ്ഞൊരുങ്ങി നഗരൂരിലേക്ക് എത്തിയ പ്രൗഢിയിലും  ഉത്സവച്ഛായയിലും നഗരൂർ പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു.   മഴമാറി തെളിഞ്ഞ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷിനിർത്തിയാണ് നഗരൂർ അടക്കം സംസ്ഥാനത്ത് പുതുതായി ആരംഭിക്കുന്ന അഞ്ച് ലോക്കൽ പൊലീസ് സ്റ്റേഷന്റെയും 4 തീരദേശ സ്റ്റേഷന്റെയും പുതിയ 3 സ്റ്റേഷൻ മന്ദിരത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചത്. വിവിധ സ്കൂളുകളിലെ കുട്ടി പൊലീസ് സംഘത്തിന്റെയും ലോക്കൽ പൊലീസിന്റെയും സല്യൂട്ട് മുഖ്യമന്ത്രി സ്വീകരിച്ചു. ചെണ്ടമേളവും ബാന്റ‌് സെറ്റും ചടങ്ങിന്  മേളക്കൊഴുപ്പേകി. ഉദ്ഘാടനത്തിന് പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരുന്നത്.  വിദ്യാർഥികൾ, തൊഴിലുറപ്പ് പ്രവർത്തകർ, അങ്കണവാടി, ആശ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ മണിക്കൂറുകൾക്ക് മുമ്പുതന്നെ എത്തിയിരുന്നു. പ്രളയത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് സമാശ്വാസമെത്തിക്കാനായി ലക്ഷങ്ങളാണ് ചടങ്ങിൽ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയത്. ബി സത്യൻ എംഎൽഎ അധ്യക്ഷനായി. എ സമ്പത്ത് എംപി മുഖ്യാതിഥിയായി.

എഡിജിപി അനിൽ കാന്ത്, ഐ ജി മനോജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജു ദേവ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എം രഘു, ഐ എസ് ദീപ, ബി വിഷ്ണു, എസ് സിന്ധു, ബി പി മുരളി, ഡി സ്മിത, കെ സുഭാഷ്, എൽ ശാലിനി, ജി ഹരികൃഷ്ണൻ, ജി ഷീബ, എസ് സുരേഷ് കുമാർ, പി സുഗതൻ, കെ അനിൽകുമാർ, ഡി ലതികാ കുമാരി, എൻ ചന്ദ്രശേഖരൻനായർ, എ ഷിബാന, സുരേഷ്, മുരളി, അഡ്വ. എസ് ജയചന്ദ്രൻ, എ ഇബ്രാഹിം കുട്ടി,  അഡ്വ. പി ആർ രാജീവ്, തോട്ടയ്ക്കാട് ശശി, കെ ഇ ബൈജു, ഡി കെ പ്രിത്വിരാജ് , ടി എസ് ബൈജു തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്റ സ്വാഗതവും റൂറൽ ജില്ലാ പൊലീസ് മേധാവി അശോക് കുമാർ നന്ദിയും പറഞ്ഞു. നഗരൂർ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ് എം രഘു മുഖ്യമന്ത്രിക്ക് കൈമാറി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top