12 December Thursday

ബൈക്കിൽ കടത്തിയ 50 ലക്ഷവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024

മണ്ണാർക്കാട്> ബൈക്കിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 50 ലക്ഷം രൂപയുമായി യുവാവ്‌ മണ്ണാർക്കാട്‌ പൊലീസിന്റെ പിടിയിലായി. ചെർപ്പുളശേരി തൂത ഒറ്റയത്ത് വീട്ടിൽ സജീറിനെ(35)യാണ് ആനമൂളിയിൽവച്ച് പിടികൂടിയത്.

ചൊവ്വ ഉച്ചയോടെ മണ്ണാർക്കാട് ഡിവൈഎസ്‌പി കെ സുന്ദരനും സംഘവും ആനമൂളി ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ്‌ കോയമ്പത്തൂരിൽനിന്ന്‌ കൊണ്ടുവന്ന പണം പിടിച്ചത്‌. ബൈക്കിന്റെ പെട്രോൾ ടാങ്കിലും സീറ്റിലും പ്രത്യേകം അറകളുണ്ടാക്കി അതിലാണ്‌ നോട്ടുകെട്ടുകൾ സൂക്ഷിച്ചിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top