15 October Tuesday

കരിമ്പുഴയിലേക്ക് വീണ കുട്ടിയെ പൊലീസുകാരൻ രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എൻ കെ സജിരാജ്

കരുളായി > പാരിസ്ഥിതിക വിനോദ സഞ്ചാരകേന്ദ്രമായ നെടുങ്കയത്തെ പാലത്തിൽ നിന്ന് കരിമ്പുഴയിലേക്ക് വീണ കുട്ടിയെ പൊലീസുകാരൻ രക്ഷപ്പെടുത്തി. നെടുങ്കയം സ്വദേശിയും നിലമ്പൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറുമായ എൻ കെ സജിരാജാണ് പാലത്തിൽ നിന്നും പുഴയിലേക്ക് വീണ രണ്ടരവയസുകാരന്റെ ജീവൻ രക്ഷപ്പെടുത്തിയത്.

നെടുങ്കയം കാണാൻ തിരൂരിൽ നിന്നും രക്ഷിതാക്കളോടൊപ്പം കുട്ടി പാലത്തിലൂടെ കളിക്കുന്നതിനിടെ പാലത്തിന്റെ അഴികൾക്കിടയിലൂടെ പുഴയിലേക്ക് വീഴുകയായിരുന്നു. ഈ സമയം അതുവഴി വന്ന സജിരാജ് കുട്ടി വീഴുന്നത് കണ്ട് പുഴയിലേക്ക് ചാടി വെള്ളത്തിൽ വീണ കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിക്കുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top