11 August Thursday

3 ഐജിമാർക്ക്‌ സ്ഥലംമാറ്റം

വെബ് ഡെസ്‌ക്‌Updated: Saturday Aug 6, 2022

തിരുവനന്തപുരം> മൂന്ന്‌ ഐജിമാരടക്കം അഞ്ച്‌ ഐപിഎസ്‌ ഉദ്യോഗസ്ഥർക്ക്‌ സ്ഥലംമാറ്റം. ഗോപേഷ്‌ അഗർവാളിനെ ഇന്റലിജന്റ്‌സ്‌ ഐജിയായി നിയമിച്ചു. പി വിജയനെ കേരള ബുക്‌സ്‌ ആൻഡ്‌ പബ്ലിക്കേഷൻ സൊസൈറ്റി എംഡിയായും നിയമിച്ചു. ഈ തസ്തിക ഐജി സ്ഥാനത്തേക്ക്‌ ഉയർത്തി.

കെ സേതുരാമനെ പൊലീസ്‌ ട്രെയ്‌നിങ്‌ ഐജിയാക്കി. കോസ്റ്റൽ പൊലീസ്‌ ഐജിയുടെ അധിക ചുമതലയുമുണ്ട്‌. എസ്‌ ശ്യാംസുന്ദറിനെ സുരക്ഷാവിഭാഗം ഡിഐജിയായും നവനീത്‌ ശർമയെ പൊലീസ്‌ ആസ്ഥാനത്ത്‌ എസ്‌പിയായും നിയമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top