12 September Thursday

പന്ത്രണ്ടുകാരനെതിരെ ലൈംഗികാതിക്രമം: പൊലീസുകാരന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

കണ്ണൂർ> പന്ത്രണ്ടുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കിയ പൊലീസുകാരൻ അറസ്റ്റിൽ. കണ്ണൂർ സിറ്റി  ടെലികമ്യൂണിക്കേഷനിലെ സീനിയർ സിവിൽ പൊലിസ് ഓഫീസർ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി റസാഖി(46)നെയാണ്  കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റുചെയ്തത്.

പണിഷ്‌മെന്റ് ട്രാൻസ്ഫറിന്റെ ഭാഗമായി കണ്ണൂരിലെത്തിയ റസാഖ്, മേയിലാണ്‌ ചാലാട്ടെ താമസസ്ഥലത്തിന്‌ സമീപത്തുള്ള  ബാലനെ പല സ്ഥലങ്ങളിലുമെത്തിച്ച് പീഡിപ്പിച്ചത്‌. കുട്ടിയുടെ ബന്ധുക്കൾ ടൗൺ സ്റ്റേഷനിൽ നൽകിയ പരാതിയിലാണ്‌ അറസ്റ്റ്. ഗാർഹികപീഡനത്തെത്തുടർന്ന് രണ്ടാംഭാര്യ നൽകിയ പരാതിയിൽ രണ്ട് മാസമായി ഇയാൾ സസ്‌പെൻഷനിലായിരുന്നു. പ്രതിയെ റിമാൻഡുചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top