22 October Tuesday

പൊലീസുകാരിയുടെ കൊലപാതകം: പ്രതി അജാസിനെ സർവീസിൽനിന്നും സസ‌്പെൻഡ‌് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

കൊച്ചി> ആലപ്പുഴ വള്ളികുന്നത്ത‌് പൊലീസുകാരി സൗമ്യയെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക‌് സ‌്റ്റേഷനിലെ സിപിഒ കാക്കനാട‌് വാഴക്കാല നെയ‌്തേലിൽ എൻ എ അജാസിനെ സർവീസിൽനിന്ന‌് സസ‌്പെൻഡ‌്ചെയ‌്തു. എറണാകുളം റൂറൽ എസ‌്പി കെ കാർത്തികാണ‌് അന്വേഷണ വിധേയമായി സസ‌്പെൻഡ‌്ചെയ‌്ത‌് ഉത്തരവിറക്കിയത‌്.

കൊലപാതകത്തിൽ അജാസിന്റെ പങ്ക‌് വ്യക്തമാക്കുന്ന റിപ്പോർട്ട‌് കഴിഞ്ഞദിവസം അന്വേഷണസംഘം എസ‌്പിക്ക‌് കൈമാറിയിരുന്നു. ഇതു പരിഗണിച്ചാണ‌് നടപടി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ‌് സസ‌്പെൻഡ‌്ചെയ‌്തത‌്. സിഐ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനായിരിക്കും അന്വേഷണ ചുമതലയെന്നും റിപ്പോർട്ട‌് ലഭിച്ചശേഷം തുടർനടപടി എടുക്കുമെന്നും എ‌സ‌്പി കാർത്തിക‌് പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top