21 March Tuesday

ഓർക്കാട്ടേരിയിൽ ക്ഷേത്രോത്സവത്തിനിടെ പൊലീസുകാരനെ കുത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 7, 2023

കോഴിക്കോട് > ഓർക്കാട്ടേരി ഏറാമലയില്‍ ക്ഷേത്രോത്സവത്തിനിടെ പോലീസുകാരനെ കുത്തി. മണ്ടോള്ളതില്‍ ക്ഷേത്രോല്‍സവത്തിനിടെ ചീട്ട് കളി പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് അക്രമുണ്ടായത്. എആര്‍ ക്യാമ്പിലെ അഖിലേഷിനാണ് (33) കുത്തേറ്റത്.

ഉല്‍സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടക്കുന്നത് നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു.  പ്രതിയെ തിരിച്ചറിഞ്ഞതായി എടച്ചേരി പോലീസ് അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top