23 July Tuesday

പൊലിസ് കമ്മീഷണറേറ്റ് : സ്‌റ്റേ ആവശ്യപ്പെട്ട ഹർജികൾ തള്ളി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

കൊച്ചി> കൊച്ചിയിലും തിരുവനന്തപുരത്തും പൊലിസ് കമ്മീഷണറേറ്റ് സ്ഥാപിക്കുന്നത് മതിയായ പരിശോധന നടത്താതെയാണെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

തേവര സ്വദേശി മുരളീധരൻ നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് തളളിയത്. സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ അനാവശ്യമായി ഇടപെടാൻ ആവില്ലെന്ന് കോടതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top