13 August Thursday

വാഹനത്തിൽനിന്ന്‌ കുഞ്ഞ്‌ വീണ സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2019

മൂന്നാര്‍>മൂന്നാറിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണുപോയ സംഭവത്തിൽ അച്ഛനും അമ്മയ്ക്കും എതിരെ കേസ്. കുഞ്ഞിനെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്ന് കാണിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. മനുഷ്യാവകാശ കമ്മീഷൻ ആണ്‌ കേസ്‌ എടുത്തത്‌.

മനപൂര്‍വ്വമായല്ല കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലിൽ കണ്ടെത്തിയതിനെ തുടര്‍ന്ന് നേരത്തെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ വിട്ടിരുന്നു. എന്നാൽ സംഭവം വിവാദമായതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്യാൻ തീരുമാനിച്ചത്.

പഴനിയിൽ പോയി മടങ്ങി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രിയാണ് വാഹനത്തിൽ നിന്ന് കുഞ്ഞ് താഴെ വീണത്. കുഞ്ഞ് വഴിയിൽ വീണുപോയ വിവരം കമ്പിളിക്കണ്ടം സ്വദേശികളായ അച്ഛനും അമ്മയും അറിയുന്നത് 50 കിലോമീറ്റർ പിന്നിട്ടശേഷമാണ്‌. രാജമല ചെക്പോസ്റ്റിന് സമീപം നടന്ന അപകട ശേഷം കുഞ്ഞ് ഇഴഞ്ഞ് ചെക്പോസ്റ്റി ലെത്തിയപ്പോഴാണ് വനപാലകര്‍ വിവരം അറിയുന്നതും പൊലീസിനെ ഏൽപ്പിക്കുന്നതും. മരുന്ന്‌ കഴിച്ച്‌ മയങ്ങിപോയ അമ്മയുടെ മടിയിൽനിന്ന്‌ കുഞ്ഞ്‌ ഊർന്ന്‌ പോകുകയായിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top