20 October Tuesday

ആൾമാറാട്ടം: കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 24, 2020

തിരുവനന്തപുരം> കോവിഡ്‌ പരിശോധനക്ക്‌ വ്യാജപേരും അഡ്രസും നൽകി ആൾമാറാട്ടം നടത്തിയ കെഎസ്‌യു സംസ്‌ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്തിനെതിരെ പൊലീസ്‌ കേസെടുത്തു.

പകർച്ച വ്യാധി നിരോധന നിയമം,  ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ്‌ കേസെടുത്തത്‌. പോത്തൻക്കോട്‌ പഞ്ചായത്ത്‌  പ്രസിഡന്റ്‌ കെ  വേണുഗോപാലൻ നായരുടെ  പരാതിയിലാണ്‌ കേസെടുത്തത്‌.

പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ തച്ചപ്പള്ളി എൽ.പി.സ്കൂളിൽ നടന്ന കൊവിഡ് പരിശോധനയിലാണ്‌ കെ എസ്‌യു പ്രസിഡന്റ്‌ ആൾമാറാട്ടം നടത്തിയത്‌. ഇയാൾ തലസ്‌ഥാനത്ത്‌ നിരവധി സമരങ്ങളിൽ പങ്കെടുക്കുകയും നിരവധി പേരുമായി സമ്പർക്കത്തിലാവുകയും ചെയ്‌തിട്ടുണ്ട്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top