22 September Tuesday

പോലീസ് അസോസിയേഷൻ സ്ഥാപക നേതാവ് ജോർജ് ഫ്രാൻസിസ് നിര്യാതനായി

വെബ് ഡെസ്‌ക്‌Updated: Saturday Aug 8, 2020

കളമശ്ശേരി> കേരള പോലീസ് അസോസിയേഷൻ സ്ഥാപക ജനറല്‍ സെക്രട്ടറി കെ ജെ ജോർജ് ഫ്രാൻസിസ് നിര്യാതനായി. 84 വയസായിരുന്നു. ഇടപ്പള്ളി ടോളിലെ വസതിയിലായിരുന്നു അന്ത്യം.

കേരള പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇടപ്പള്ളി ടോൾ എ കെ ജി ഗ്രന്ഥശാലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. പോലീസ് സംഘടന, ചരിത്രം എന്നിവയെ കറിച്ച് നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ശവസംസ്കാരം പിന്നീട്.

 കെ.ജെ ജോർജ് ഫ്രാൻസിസിന്റെ  നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ദീർഘകാലം സംഘടനയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം  പോലീസുകാരുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ജനങ്ങളെ സേവിക്കുന്നതിനും മുൻനിരയിലുണ്ടായിരുന്നു. കേരള പോലീസിൽ ഇന്നുണ്ടായ കാതലായ പല മാറ്റങ്ങൾക്കും സംഘടനാ നേതൃത്വത്തിന്റെ ഭാഗമായി അദ്ദേഹം നിലകൊണ്ടുവെന്ന്  മുഖ്യമന്ത്രി അനുസ്മരിച്ചു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top