12 December Thursday

പാലക്കാട് 12 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Oct 28, 2024

പാലക്കാട് > പാലക്കാട് മണ്ണാർക്കാട് 12 കിലോ കഞ്ചാവും 5 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടു പേർ പിടിയിലായി. തൃശ്ശൂർ അരിമ്പൂർ മനക്കൊടി പുളിപ്പറമ്പിൽ വീട്ടിൽ പി എസ് അരുൺ (33), മലപ്പുറം തിരുനാവായ ആലുങ്കൽ വീട്ടിൽ എ അയ്യൂബ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ പാലക്കാട് ജില്ല ലഹരി വിരുദ്ധ സ്കോഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പ്രതികളെ പിടികൂടിയത്. കുന്തിപ്പുഴ ബൈപ്പാസ് റോഡിലെ  അരകുറുശ്ശി ഭാഗത്ത് വച്ച് പോലീസ് നടത്തിയ പരിശോധനയിൽ  രണ്ട് വാഹനങ്ങളിലായി കഞ്ചാവ് ശേഖരം കണ്ടെത്തി.

അരുൺ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് 6.6 കിലോ കഞ്ചാവും, അഞ്ച് ഗ്രാമോളം എംഡിഎംഐയും പിടിച്ചെടുത്തു. അയ്യൂബിന്റെ വാഹനത്തിൽ നിന്ന് 5.7 കിലോ കഞ്ചാവും പോലീസ് കണ്ടെടുത്തു. പ്രതികൾ കഞ്ചാവ് തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്നു. വില്പനയ്ക്ക് ചെറിയ പാക്കറ്റുകളിൽ ആക്കിയ നിലയിലായിരുന്നു കഞ്ചാവെന്നും പോലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top