05 December Thursday

പോക്സോ കേസിൽ അറുപതുകാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2024

പന്തീരാങ്കാവ്> പത്തുവയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ അറുപതുകാരനെ പന്തീരാങ്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പെരുമണ്ണ ചെമ്മലത്തൂർ തവിട്ടിച്ചിറക്കുന്നുമ്മൽ ഹൗസിൽ ടി കെ ദേവദാസനാ(60)ണ്‌ അറസ്റ്റിലായത്‌.

സ്‌കൂൾ വിട്ടുവരുന്ന സമയത്താണ്‌ പ്രതി പെൺകുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയത്‌. ഇൻസ്പെക്ടർ ബിജുകുമാർ, എസ്ഐമാരായ സനീഷ്, മഹീഷ്, സിപിഒ അജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top