25 March Saturday

പോക്‌സോ കേസിൽ മദ്രസ അധ്യാപകന്‌ 
41 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 4, 2023
പാലക്കാട്‌ > പത്തുവയസ്സുകാരിയെ അതിക്രൂരമായി ലൈംഗിക പീഡനത്തിന്‌ ഇരയാക്കിയ കേസിൽ മദ്രസ അധ്യാപകന്‌ 41 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തച്ചനാട്ടുകര കൂത്തുപറമ്പ് കലംപറമ്പിൽ വീട്ടിൽ ഹംസയെയാണ്‌ (51) പട്ടാമ്പി അതിവേഗ കോടതി ജഡ്‌ജി സതീഷ്‌കുമാർ ശിക്ഷിച്ചത്‌. പിഴസംഖ്യ അതിജീവിതയ്‌ക്ക്‌ നൽകണം.
 
2021ലാണ്‌ സംഭവം. നബിദിനത്തിൽ മദ്രസ വൃത്തിയാക്കാനെന്നുപറഞ്ഞ്‌ കുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. കേസെടുത്ത്‌ കുറ്റപത്രം സമർപ്പിച്ചത് നാട്ടുകൽ ഇൻസ്‌പെക്‌ടറായിരുന്ന സിജോ വർഗീസാണ്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. കേസിൽ 23 രേഖ ഹാജരാക്കി 15 സാക്ഷികളെ വിസ്‌തരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top