12 August Wednesday
പ്രതികളിൽ ഒരാൾ പതിനാറുകാരൻ

കൊല്ലത്ത്‌ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ച 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020

പിടിയിലായ പ്രതികൾ

കൊട്ടാരക്കര > പ്രായപൂർത്തിയാകാത്ത കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ച ആറുപേർ പിടിയിൽ. ശാസ്താംകോട്ട മനക്കര കിഴക്ക് ശ്രീമന്ദിരത്തിൽ അഭിൻ (20), കടയ്‌ക്കൽ ​ഗോവിന്ദമം​ഗലം കോക്കോട്ടുകോണം അംബിക വിലാസത്തിൽ അനുരാജ് (25), കൊട്ടാരക്കര കിഴക്കേക്കര നേതാജി ന​ഗർ ആഞ്ഞിലിവേലിൽ അഖിൽ എബ്രഹാം (25), പുത്തൂർ വെണ്ടാർ പാണ്ടറ പാലന്റഴികത്ത് താഴതിൽ വീട്ടിൽ  അഭിജിത്‌ (21), അഞ്ചൽ കരുകോൺ പുത്തയം സ്വദേശിയായ പതിനാറുകാരൻ, അഞ്ചൽ അലയമൺ തടത്തിൽ പുത്തൻവീട്ടിൽ അനു സെൽജിൻ എന്നിവരാണ് പിടിയിലായത്‌.
 
കൊല്ലം റൂറൽ ജില്ലയിൽ ഓപ്പറേഷൻ ചൈൽഡ് പോണോ​ഗ്രാഫി ഹണ്ടിന്റെ ഭാ​ഗമായി വിവിധ സ്ഥലങ്ങളിൽ സൈബർസെല്ലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലായത്‌. ടെലഗ്രാം ആപ്ലിക്കേഷൻ വഴിയാണ് പ്രതികൾ ചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ചത്. ചിത്രങ്ങളും വീഡിയോകളും സ്റ്റോർ ചെയ്യാൻ ക്ലൗഡ് സർവീസുകളും പ്രതികൾ ഉപയോഗിച്ചിട്ടുണ്ട്.  പ്രതികൾക്കെതിരെ 67ബി ഐടി ആക്ട് പ്രകാരവും പോക്സോ ആക്ട് പ്രകാരവും 
കേസെടുത്തു.
 
പ്രതികളിൽനിന്ന് ആറ്‌ മൊബൈൽ ഫോൺ പിടിച്ചെടുത്തു. പരിശോധനകൾക്ക് എഎസ്ഐ ജ​ഗദീപ്, സി എസ്‌ ബിനു, സുനിൽകുമാർ, എസ്‌ വി വിബു, രജിത് ബാലകൃഷ്ണൻ, മഹേഷ് മോഹൻ എന്നിവർ നേതൃത്വം 
നൽകി.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top