09 February Thursday

പോക്‌സോ കേസ്‌; ബിജെപി അധ്യാപക സംഘടനാ നേതാവ്‌ കസ്‌റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022

പെരുമ്പാവൂർ/കോലഞ്ചേരി > രണ്ട്‌ സ്‌കൂൾ വിദ്യാർഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന ബിജെപി അധ്യാപക സംഘടന സംസ്ഥാന സെക്രട്ടറി കസ്‌റ്റഡിയിൽ. എൻടിയു (നാഷണൽ ടീച്ചേഴ്‌സ് യൂണിയൻ) സംസ്ഥാന സെക്രട്ടറിയും വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനുമായ എം ശങ്കറിനെയാണ്‌ കുന്നത്തുനാട് പൊലീസ് പോക്‌സോ കേസിൽ കസ്റ്റഡിയിലെടുത്തത്‌.

പ്രധാന അധ്യാപകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശങ്കറിനെതിരെ കേസെടുത്തത്‌. ഇയാൾക്കെതിരെ വ്യാഴാഴ്‌ചയാണ്‌ സ്‌കൂൾ അധികൃതർ കുന്നത്തുനാട്‌ പൊലീസിൽ പരാതി നൽകിയത്. ഇതേത്തുടർന്ന് ഇയാൾ ഒളിവിലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top