Deshabhimani

പോക്‌സോ കേസ്; നടനും അധ്യാപകനുമായ നാസർ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 01:02 PM | 0 min read

മലപ്പുറം > പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അറസ്റ്റിലായ നടനും അധ്യാപകനുമായ നാസർ കറുത്തേനിയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെ്യതു. മലപ്പുറം വണ്ടൂർ ​ഗവൺമെന്റ് ​ഗേൾസ് വിഎച്ച്എസ്എസിലെ അറബി അധ്യാപകനാണ് നാസർ കറുത്തേനി എന്നറിയപ്പെടുന്ന മുക്കണ്ണ് അബ്ദുൾ നാസർ. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേശ്‍കുമാറാണ് ഇയാളെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

ഈ മാസം 21 നാണ് നാസർ കറുത്തേനിയെ പോക്സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. നാസർ ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയും വണ്ടൂർ പൊലീസ് കേസെടുക്കുകയുമായിരുന്നു. നിലവിൽ ഇയാൾ മഞ്ചേരി സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ആടുജീവിതം, കെഎൽ 10 പത്ത്, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലൗ സ്റ്റോറി എന്നിവയടക്കം നിരവധി സിനിമകളിലും സീരിയലുകളിലും നാസർ അഭിനയിച്ചിട്ടുണ്ട്. 



deshabhimani section

Related News

0 comments
Sort by

Home