10 July Friday

രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കണമെന്ന്‌ മോഡി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020


ന്യൂഡൽഹി> കോവിഡിനെതിരായ പോരാട്ടത്തിനൊപ്പം രാജ്യത്തിന്റെ വളർച്ചകൂടി തിരിച്ചുപിടിക്കണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. രാജ്യത്തിന്‌ അതിന്‌ കഴിയുമെന്നും കോൺഫിഡറേഷൻ ഓഫ്‌ ഇന്ത്യൻ ഇൻഡസ്ട്രി (സിഐഎ)125 മത്‌ വാർഷികം ഉദ്‌ഘാടനം ചെയ്‌ത്‌ മോഡി പറഞ്ഞു. വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു ഉദ്‌ഘാടനം

ഇന്ത്യയുടെ മികവുകളിലും   പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയിലും വിശ്വാസമുണ്ടെന്നും മോഡി പറഞ്ഞു. കോവിഡ്‌ പ്രതിരോധത്തിൽ ശരിയായ സമയത്ത്‌തന്നെ പ്രതിരോധ നടപടികൾ സ്വീകരിച്ചു. കോവിഡ്‌ 19 സമ്പദ്‌ വ്യവസ്‌ഥയെ ക്ഷീണിപ്പിച്ചേക്കാം. എന്നാൽ അത്‌ തിരിച്ചുപിടിക്കാൻ സാധിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ മനസിലാക്കാൻ ആഗോള സാഹചര്യം ഓരോരുത്തരും മനസിലാക്കണമെന്നും മോഡി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top