13 November Wednesday

പിറവം പള്ളിയുടെ താക്കോൽ ഓർത്തഡോക്‌സ്‌ വിഭാഗത്തിന്‌ കൈമാറണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

കൊച്ചി> പിറവം വലിയ പള്ളിയുടെ താക്കോൽ ഓർത്തഡോക്സ് വിഭാഗത്തിന്‌  കൈമാറാൻ ജില്ലാ കലക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി.

മതിയായ പൊലിസ് സംരക്ഷണം പള്ളിയിലും പരിസര പ്രദേശത്തും ഏർപ്പെടുത്തണം. ഇടവകാംഗങ്ങൾക്ക് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാം. മൃതദേഹങ്ങൾ സംസ്കരിക്കാൻ വേണ്ട സംരക്ഷണം നൽകണം. കേസ് 30നു വീണ്ടും പരിഗണിക്കും.


പ്രധാന വാർത്തകൾ
 Top