02 July Thursday

VIDEO - മുഖ്യമന്ത്രി അമേരിക്കയിലെയും കാനഡയിലെയും മലയാളികളുമായി സംസാരിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 22, 2020

കൊച്ചി > കോവിഡ്‌ മഹാമാരിയുടെ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന അമേരിക്കയിലെയും കാനഡയിലെയും മലയാളികളോട്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു. ഇന്ത്യൻ സമയം ശനിയാഴ്‌ച രാത്രി 8 മണിക്കാണ്‌ മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസ്‌. ലോക കേരളസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിക്ക്‌ നോർക്കയുടെ അമേരിക്ക, കാനഡ ടാസ്‌ക്‌ ഫോഴ്‌സുകൾ, അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെയും പിന്തുണ ഉണ്ട്‌. സൂം മീറ്റിങ്‌ ഐഡി: 824 1874 2717.

വിവിധ സംഘടനകളുടെ ഭാഗത്തുനിന്നുള്ള ചോദ്യങ്ങൾക്ക്‌ മുഖ്യമന്ത്രി മറുപടി നൽകും. മുഖ്യമന്ത്രിയുടെ കോൺഫറൻസിന്‌ മുന്നോടിയായി ലോക കേരളസഭയുടെ യോഗം നോർക്ക ഡയറക്‌ടർ ഡോ. അനിരുദ്ധൻ വിളിച്ചുചേർത്തു. അമേരിക്കയിലെ മലയാളികൾ പ്രധാനമായും വന്ദേഭാരത്‌ മിഷനുമായി ബന്ധപ്പെട്ടാണ്‌ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌. കേരളത്തിലേക്ക്‌ മലയാളികൾക്ക്‌ എത്താൻ ആവശ്യമായത്ര വിമാനങ്ങൾ അനുവദിച്ചിട്ടില്ല. എത്ര മലയാളികളാണ്‌ വരാനുള്ളതെന്ന വ്യക്തമായ കണക്കില്ലെന്നും അതുകൊണ്ടാണ്‌ വിമാനങ്ങളുടെ കാര്യത്തിൽ തീരുമാനം ആകാത്തതെന്നുമാണ്‌ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറയുന്നത്‌. നാട്ടിലേക്കെത്താൻ ആവശ്യമുള്ളവരെല്ലാം എംബസിയിൽ രജിസ്‌റ്റർ ചെയ്‌തിരിക്കെയാണ്‌ കണക്കില്ലെന്ന്‌ വി മുരളീധരൻ പറയുന്നത്‌. സാൻ്രാൻസിസ്‌കോയിൽ നിന്നുള്ള വിമാനം മാത്രമാണ്‌ നിലവിൽ കേരളത്തിലേക്ക്‌ നേരിട്ടുള്ളത്‌. പല മലയാളികളും ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളിലെത്തി അവിടെ ക്വാറന്റൈനിൽ ഇരിക്കേണ്ട അവസ്ഥയാണ്‌. മലയാളികളടക്കം നിരവധി ഇന്ത്യക്കാരാണ്‌ ഈ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top