21 September Saturday

മുഖ്യമന്ത്രിയെ കാണാൻ നന്ദിത വീല്‍ചെയറിലെത്തി; ചിത്രം വരയിലൂടെ ലഭിച്ച പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
ചിത്രം വരയിലൂടെ ലഭിച്ച ആദ്യ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി ഭിന്നശേഷിക്കാരിയായ നന്ദിത. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട്‌ കണ്ടാണ്‌ നന്ദിത തുക കൈമാറിയത്‌.

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനിടയിലാണ് മുറിയിലേക്ക് വീല്‍ചെയറില്‍ വന്ന കുട്ടിയെ ശ്രദ്ധിച്ചത്. ഭിന്നശേഷിക്കാരിയായ നന്ദിതാ എം ബിജു തനിക്ക് ചിത്രം വരയിലൂടെ ലഭിച്ച ആദ്യ പ്രതിഫലം ദുരിതാശ്വാസനിധിയിലേക്ക് ഏല്‍പ്പിക്കാന്‍ വന്നതായിരുന്നു ‐ മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്‌റ്റിൽ പറഞ്ഞു.

നെടുമങ്ങാട് ഗവണ്‍മെന്‍റ് പനവൂര്‍ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് നന്ദിത. നട്ടെല്ലിന് വൈറസ് ബാധയേറ്റ് തളര്‍ന്ന കുട്ടിയാണ്. തന്‍റെ ശാരീരിക വിഷമതകള്‍ക്കിടയിലും വാട്ടര്‍ കളര്‍ പെയിന്‍റിംഗ്, ചിത്രരചന, ഗ്ലാസ് പെയിന്‍റിംഗ് എന്നിവയുമായി ജീവിതം മുന്നോട്ടു നീക്കുന്നു. പ്രളയദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ വിഷമഘട്ടത്തിലും നന്ദിതയെപോലുള്ള പ്രതിഭകൾ മുന്നിട്ടിറങ്ങുന്നത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുകയാണ് ‐ മുഖ്യമന്യ്രി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top