18 September Wednesday

സ്ഥാനമോ പദവിയോ തടസമല്ല; ഏത് ഉന്നതനായാലും തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2019

തൃശൂർ> ഏത് ഉന്നതനായാലും തെറ്റ് ചെയ്‌താൽ ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഥാനമോ പദവിയോ പൊലീസിന്റെ കൃത്യനിർവഹണത്തിനു തടസ്സമാകില്ല. ലോക്കപ്പുകളിൽ മനുഷ്യത്വരഹിതമായി പെരുമാറാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിൽ പരിശീലനം പൂർത്തിയാക്കിയ കേരളാ പൊലീസ് വനിതാ ബെറ്റാലിയൻ രണ്ടാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മൂന്നാംമുറയും ലോക്കപ്പ് മർദ്ദനവും നടത്തുന്നവർക്ക് പൊലീസിൽ സ്ഥാനമുണ്ടാകില്ല. ചിലരുടെ മോശം പെരുമാറ്റം പൊലീസ് സേനയുടെ ആകെനേട്ടത്തെ കുറച്ചുകാണുന്നതിനു കാരണമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top