23 October Wednesday

വിമാനകമ്പനികളുടെ നിരക്ക്‌ വർദ്ധനയിൽ കേന്ദ്രം ഇടപെടാത്തത്‌ കേരളത്തോടുള്ള വിവേചനം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019

തിരുവനന്തപുരം > ഉത്സവ നീസണുകളിൽ വിമാന കമ്പനികൾ വരുത്തുന്ന നിരക്ക് വർധനയിൽ കേന്ദ്രം ഇടപെടാത്തത് കേരളത്തോടുള്ള വിവേചനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത്തരം അവസരങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും  മുഖ്യമന്ത്രി  നിയമസഭയിൽ പറഞ്ഞു.

നോർക്കയുടെ തിരിച്ചറിയൽ കാർഡുള്ള പ്രവാസികൾക്കും കുടുംബങ്ങൾക്കും വിമാന നിരക്കിൽ എട്ട് ശതമാനം കുറവ് നൽകാമെന്ന് ഒമാൻ എയർവേസുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം സ്വകാര്യവത്കരണ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്‌. പ്രധാനമന്ത്രിയുടെ പ്രതികരണം മോശമല്ല. പ്രതീക്ഷയോടെ കുറച്ചു കൂടി കാത്തിരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു


പ്രധാന വാർത്തകൾ
 Top