17 November Sunday

ടി വി കെ കുറുപ്പിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 7, 2019

തിരുവനന്തപുരം> കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കർഷക സംഘത്തിന്റെയും ആദ്യകാല പ്രവർത്തകനായിരുന്ന കണ്ണൂർ മട്ടന്നൂരിലെ പ്രൊഫ. ടി വി കെ കുറുപ്പ് സാമൂഹിക- സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ചരിത്രാധ്യാപകനായിരുന്ന  ടി.വി.കെ. കുറുപ്പിന്റെ  ഗ്രന്ഥങ്ങളും ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വേർപാട്  പുരോഗമന പ്രസ്ഥാനങ്ങൾക്ക് വലിയ നഷ്ടമാണെന്ന്  മുഖ്യമന്ത്രി അനുശോചനസന്ദേശത്തിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top