കൊച്ചി > നാടിനെ ഭക്ഷ്യസ്വയം പര്യാപ്തതയിലേക്ക് ഉയര്‍ത്തേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനോടൊപ്പം പാരിസ്ഥിതിക സന്തുലിതാവസ്ഥ സൂക്ഷിക്കുകയും വേണം. കാര്‍ബണ്‍ ന്യൂട്രല്‍ എന്ന ആശയം പ്രസക്തിയാകുന്നത് ഇവിടെയാണ്. 140 മണ്ഡലങ്ങളിലും കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഭൂമികള്‍ ഉണ്ടാക്കും. ഇതിന്റെ ഭാഗമായി ഹരിത പോഷക ഗ്രാമങ്ങള്‍ സൃഷ്ടിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ അതിരപ്പിള്ളിക്കായി 3 കോടി അനുവദിച്ചു. അടുത്ത ബജറ്റില്‍ പരിസ്ഥിതി ബജറ്റ് എന്ന പേരില്‍ ഒരു രേഖ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..