20 September Friday

ശബരിമല: ഒരുക്കങ്ങള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2019

തിരുവനന്തപുരം> മണ്ഡലകാലത്തിന് മുമ്പ് ശബരിമല തീര്‍ഥാടകര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം വിലയിരുത്തി. ശുദ്ധജലം, ശൗചാലയങ്ങള്‍, താമസിക്കാനും വിരിവെയ്ക്കാനുമുള്ള സൗകര്യങ്ങള്‍, മാലിന്യസംസ്‌കരണം, വൈദ്യസഹായം, യാത്രാ സൗകര്യം, വാഹന പാര്‍ക്കിംഗ്, സുരക്ഷാക്രമീകരണം തുടങ്ങി വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവൃത്തികളും തയ്യാറെടുപ്പുകളും യോഗം വിലയിരുത്തി.

മന്ത്രമാരായ കടകംപള്ളി സുരേന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, കെ.കെ. ശൈലജ ടീച്ചര്‍, ജി. സുധാകരന്‍, എ.സി. മൊയ്തീന്‍, എ.കെ. ശശീന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ സജി ചെറിയാന്‍, പി.സി. ജോര്‍ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്   എ. പത്മകുമാര്‍, പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഫയര്‍ ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ എ. ഹേമചന്ദ്രന്‍, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിഹ്ന എന്നിവരും പ്രധാന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ശബരിമലയുമായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താനുള്ള പ്രവര്‍ത്തനം പൂര്‍ത്തിയായി വരികയാണ്. വാട്ടര്‍ അതോറിറ്റി 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതിയ ജലവിതരണ പ്ലാന്റ്  സ്ഥാപിക്കുന്നുണ്ട്. നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടൊപ്പം സ്ത്രീകള്‍ക്കു വേണ്ടി പ്രത്യേക ടോയ്‌ലറ്റ് ബ്ലോക്കും സ്ഥാപിക്കും.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top