12 November Tuesday

VIDEO - ചെന്നിത്തലയുടെ പരാമര്‍ശം അല്‍പ്പത്തരം; മറുപടിയുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

മഞ്ചേശ്വരം > മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിപക്ഷനേതാവ് നടത്തിയ വ്യക്തിഅധിക്ഷേപത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം ശങ്കര്‍ റൈ കപട ഹിന്ദുവാണെന്ന രമേശ്‌ ചെന്നിത്തലയുടെ പരാമര്‍ശം അല്‍പ്പത്തരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരെങ്കിലും കക്ഷത്ത് വച്ച് തന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചെന്നിത്തലയ്‌‌ക്ക് മറുപടിയായി ചോദിച്ചു. ശങ്കര്‍ റൈയുടെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയം പറയുന്നില്ല. ആകെ ചെയ്യുന്നത്‌ സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്ഷേപിക്കലാണ്. മഞ്ചേശ്വരത്ത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. ശങ്കര്‍ റൈ എന്ന സ്ഥാനാര്‍ത്ഥിയെ എവിടെ നിന്നെങ്കിലും തേടിപ്പിടിച്ച് നൂലിലൂടെ കെട്ടിയിറക്കിയ ആളല്ല. ജനങ്ങളുടെ ഇടയില്‍ എക്കാലവും ഉണ്ടായിരുന്നയാളാണ്. അദ്ദേഹത്തിനെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക്‌ തെരഞ്ഞെടുപ്പ് ദിവസം പോളിങ്ങിലൂടെ മറുപടി നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top