18 August Sunday

റോഡ് ഷോയിലൂടെ വംശഹത്യ നടത്തിയ ഉത്തരേന്ത്യൻ മാതൃക കേരളത്തിലും നടപ്പാക്കാൻ ചില ആളുകൾ ശ്രമിച്ചു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

തിരുവനന്തപുരം> ഉത്തരേന്ത്യയിൽ വർഗീയലഹള നടത്തിപ്പോയ ചില റോഡ് ഷോകളെപോലെ കേരളത്തിൽ റോഡ് ഷോ നടതാൻ ചില ആളുകൾ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലെല്ലാം വർഗീയലഹള നടന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കാൻ ശ്രമിക്കുന്ന എന്നതിന്റെ സൂചനയാണ് നമ്മൾ കണ്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വർഗീയത പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

മതനിരപേക്ഷത, ഭരണഘടനാ അടക്കമുള്ളവ തകർക്കാനുള്ള ശ്രമങ്ങൾ ആർഎസ്എസ് നടത്തി. സാക്ഷി മഹാരാജ് പറഞ്ഞതുപോലെയണെങ്കിൽ, ബിജെപിക്ക് അധികാരത്തിൽ വന്നാൽ മോഡി പ്രധാനമന്ത്രി ആയാൽ ഇത് അവസാനത്തെ തെരഞ്ഞെടുപ്പ് ആയിരിക്കും. അതിനുവേണ്ടി ആർഎസ്എസിന്റെ ആസൂത്രണം നടക്കുന്നു. മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമങ്ങളെ, മാധ്യമ പ്രവർത്തകരെ അവർ അക്രമിക്കുന്നുണ്ട്. അവരെ ഭയപ്പെടുത്തി റിപ്പോർട്ട് ചെയ്യിക്കുന്ന സ്ഥിതിയെല്ലാം ദേശീയ തലത്തിൽ നടന്നത് നമ്മൾ കണ്ടു.  അതിനെ ചെറുക്കേണ്ട സ്ഥിതി കണ്ടുവേണം സർവ്വേ റിപോർട്ടുകൾ എല്ലാം തയ്യാറാക്കേണ്ടത്. തെറ്റായ കാര്യങ്ങൾ നമ്മളും പകർത്താൻ തയ്യാറായാൽ സ്വയം ശവക്കുഴി തോണ്ടലാകുന്ന നിലയിലേക്ക് പോകും.

വിവിധ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് കാര്യങ്ങൾ; പരിശോദിച്ചാൽ ഇവിടെ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ബിജെപി സാന്നിധ്യം ഉറപ്പിക്കാൻ നോക്കുന്നുണ്ട്. ചിലയിടങ്ങളിൽ ബിജെപിയും യുഡിഎഫും ഒളിഞ്ഞും തെളിഞ്ഞും പരസ്പരം സഹായിക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നേതാക്കൾ തന്നെ ഈ നീക്കം പുറത്തുപറയാൻ തയ്യാറായിട്ടുണ്ട്. സഹായം സ്വീകരിക്കുന്ന സ്ഥാനാർത്ഥികളും അത് പരസ്യമായി പറഞ്ഞത് ഗൗരമായി കാണണം. കോ-ലീ-ബീ സഖ്യം കേരളം നല്ലതുപോലെ ഓർക്കുന്ന കാര്യമാണ്.

അമിത് ഷായുടെ ലീഗ് പച്ചക്കൊടി വിവാദം പറയുമ്പോഴും അവരുമായി കൂട്ട് കൂടിയത് യുഡിഎഫും ലീഗും തന്നെയാണ്. അങ്ങനെയാണ് കേരളത്തിൽ നിയമസഭയിൽ ബിജെപിക്ക് അക്കൗണ്ട് തുടങ്ങാനായത്. മുമ്പ് യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആള് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട് കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്ത കാര്യം.

തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ കോൺഗ്രസ്സും ബിജെപിയും അവകാശപത്രിക പ്രചരിപ്പിക്കുന്നതിനു പകരം സർക്കാരിനെ അവമതിപ്പുണ്ടാകുന്ന കാര്യങ്ങളാണ് പ്രചരിപ്പിച്ചത്. പക്ഷെ അത് കേരളത്തിലെ ജനങ്ങൾ ഏറ്റെടുക്കില്ല. പ്രളയമായെല്ലാം ബന്ധപ്പെട്ട തെറ്റായ പ്രചാരണം കൊണ്ടുവന്നു. പ്രളയത്തിൽ കേന്ദ്രസർക്കാർ ഒരു സഹായവും ചെയ്തില്ല. കേന്ദ്ര സർക്കാർ നയത്തെ യുഡിഎഫ് കേന്ദ്ര നേതൃത്വും വിമർശിച്ചില്ല. കാരണം യുപിഎ നടപ്പാക്കിയ അതെ സാമ്പത്തിക നയമാണ് ബിജെപിയും നടപ്പാക്കുന്നത്.

രാജ്യത്തെ വല്ലാതെ തകർത്ത ജനവിരുദ്ധ പ്രശ്ങ്ങളുടെ അടിസഥാനത്തിൽ ബിജെപി ഇനി അധികാരത്തിൽ വരാൻ പാടില്ല എന്ന നിലപാടാണ് എൽഡിഎഫ് പ്രചരിപ്പിച്ചത്. എൽഡിഎഫ് വ്യക്തമാക്കിയതാണ് ഒരു മതനിരപേക്ഷ സർക്കാർ അധികാരത്തിൽ വരണമെന്ന്. അതിൽ ഇടതുപക്ഷത്തിന്റെ സ്വാധീനം ഉണ്ടാകണം. ബിജെപി പണത്തിന്റെ സ്വാധീനം ഉപയോഗിച്ച ആളുകളെ വശത്താക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിൽ വീണുപോകാത്ത ആളുകളെ വേണം പാര്ലമെന്റിലേക്ക് അയക്കാൻ.

ബിജെപിയുടെ സർക്കാരിന് തുടർച്ചയുണ്ടാകരുത്. ഇനി വരുന്ന സർക്കാർ എങ്ങനെ ആകണമെന്നുള്ളത് സാഹചര്യം അനുസരിച്ച് തീരുമാനിക്കാം. ഏറ്റവും വലിയ ഒറ്റകക്ഷിയുടെ നേതാവ് തന്നെ പ്രധാനമന്ത്രി ആകണമെന്നില്ല. വി പി സിംഗ് അടക്കമുള്ളവർ ഉദാഹരണമാണ്. തെരഞ്ഞെടുക്കപ്പെടുന്ന മതനിരപേക്ഷ കക്ഷികളുടെ യോജിച്ച തീരുമാനത്തിൽ ആകണം അത് തീരുമാനിക്കേണ്ടത്.

കേരളത്തിൽ 2004 മുതൽ 20008 വരെ മാത്രാമാണ് അർഹമായ സഹായവും വിഹിതവും കേന്ദ്രത്തിൽനിന്ന് ലഭിച്ചിട്ടൊള്ളു. അന്ന് ഇടതു പിന്തുണ കേന്ദ്ര സർക്കാരിന് കൊടുത്തിരുന്നു. കാലാവസ്ഥ കെടുതിയിൽ നമ്മൾ കൊടുത്ത പാക്കേജ് കേന്ദ്രം തള്ളി. വായ്പ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അതും നിരസിച്ചു. സഹായിക്കാൻ തയ്യാറായ മറ്റു രാജ്യങ്ങളെയും കേന്ദ്ര സർക്കാർ മുടക്കി. വിദേശ മലയാളികളെ കാണാൻ അനുമതി മുഖ്യമന്ത്രിക്കൊഴികെ മറ്റു മന്ത്രിമാർക്ക് കൊടുത്തില്ല. കേരളത്തെ തകർക്കാൻ ആയിരുന്നു കേന്ദ്രത്തിന്റെ തീരുമാനം. മോഡി ഇവിടെ വന്ന നടത്തിയ പ്രസംഗത്തിലും അത് മനസിലാക്കാൻ കഴിയും.

ദൈവനാമം ഉച്ചരിച്ചാൽ അവരുടെ പേരിൽ കേസെടുക്കും എന്നത് മറ്റു രാജ്യങ്ങളുടെ മുൻപിൽ കേരളത്തെ അപകീർത്തിപെടുത്താൻ വേണ്ടിയാണ്. നുണ പലതവണ ആവർത്തിച്ചാൽ അത് സത്യമാകും എന്ന രീതി തുടരുന്നവരാണ് ബിജെപി. ആളുകളെ അക്രമിച്ചതിനും ഭക്തരെ തടഞ്ഞതിനും ശബരിമലയിൽ അക്രമങ്ങൾ നടത്തിയതിനാണ് ആളുകളെ അറസ്റ്റ് ചെയ്തത്. അതിനു ദൃശ്യങ്ങൾ അടക്കം തെളിവുകളുണ്ട്. അതിനെ പ്രധാനമന്ത്രി വക്രീകരിയ്ക്കാൻ ശ്രമിച്ചു.

എല്ലാവർക്കും അവരവരുടെ വിശാസത്തിനു അനുസരിച്ച് ജീവിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ട്. ഭരണഘടനയും അത് അനുവദിക്കുന്നുണ്ട്. സംഘപരിവാർ തങ്ങളുടെതല്ലാത്ത വിശ്വാസം തുടരുന്നവരെ ആക്രമിക്കുന്ന രീതിയാണ് തുടരുന്നത്. അത് തുടർന്ന് പോകാൻ സമ്മതിക്കില്ല. അതിനെ സർക്കാർ നിയമപരമായിട്ട് ചെറുക്കും. അതാണ് കേരളത്തിന്റെ രീതി. സർക്കാരിന്റെ ബദൽ നയങ്ങൾ നമ്മൾക്ക് കാണാൻ കഴിയും. അത് പൊതുവെ സ്വീകരിക്കപെട്ടിട്ടുണ്ട്. ആ നയം പാർലമെന്റിലും എത്തിക്കാൻ ഇടതുപക്ഷത്തിനു കഴിയും.

നവോഥാന പാരമ്പര്യത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് നമ്മൾ എല്ലാ ദുരിതങ്ങളെയും നമ്മൾ നേരിട്ടിട്ടുണ്ട്. ജനകീയ ബദൽ നയങ്ങൾ രൂപപ്പെടുത്താൻ ഇടതുപക്ഷ അംഗങ്ങൾ പാർലമെൻറിൽ ഉണ്ടാകണം. അർഹതപ്പെട്ട വിഭവങ്ങൾ ലഭിക്കാനും ഇടതുപക്ഷ അംഗങ്ങൾ ഉണ്ടാകണം. അത് മുന്നിൽ കണ്ടുവേണം എല്ലാവരും വോട്ട് ഉപയോഗപ്പെടുത്താൻ.  ചെറുപ്പക്കാർ പുതിയ വോട്ടർമാരും ആ ആശയങ്ങൾ മുന്നിൽ കണ്ട് വോട്ട് പ്രയോജനപ്പെടുത്തണം. മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top