29 May Friday

പതിവ്‌ രീതി മാറും; ഡിജിറ്റൽ വാർത്താസമ്മേളനവുമായി മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020


തിരുവനന്തപുരം
കോവിഡ്‌ അവലോകന യോഗത്തിനുശേഷം നടത്തുന്ന മുഖ്യമന്ത്രിയുടെ പതിവ്‌ രീതിയിലുള്ള വാർത്താസമ്മേളനത്തിന്‌ മാറ്റം. ഡിജിറ്റൽ സംവിധനം ഉപയോഗിച്ചാവും വ്യാഴാഴ്‌ചമുതൽ വാർത്താസമ്മേളനം. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ചേംബറിലും മാധ്യമപ്രവർത്തകർ മറ്റൊരിടത്തുമായിരിക്കും. അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതിനാലാണിത്‌.

വാർത്താസമ്മേളത്തിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകരുടെ അകലം ഒരു മീറ്റർ വീതമാക്കാൻ വാർത്താസമ്മേളനം മീഡിയാ റൂമിൽനിന്ന്‌ നോർത്ത്‌ സാൻഡ്‌വിച്ച്‌ ബ്‌ളോക്കിലെ പാർക്കിങ്‌ ഏരിയയിയിലേക്ക്‌ മാറ്റിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top