18 June Friday

ഇഡിയുടെ അവസ്ഥ പരിതാപകരം, ഇങ്ങനെ അധഃപതിക്കരുതായിരുന്നു : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Apr 29, 2021


തിരുവനന്തപുരം
സ്വർണക്കടത്ത്‌ കേസന്വേഷണത്തിൽ തെളിവ്‌ എവിടെയെന്ന്‌ കോടതിയുടെ ചോദ്യം ഇഡി അടക്കമുള്ള കേന്ദ്രഅന്വേഷണ ഏജൻസികളുടെ പരിതാപകരമായ അവസ്ഥയാണ്‌ കാണിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇഡി ഇങ്ങനെ അധഃപതിക്കരുതായിരുന്നു. കൃത്യമായ അന്വേഷണത്തിലല്ല മറ്റ്‌ പലതിലുമാണ്‌ അവർ താൽപ്പര്യം കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

യഥാർഥത്തിൽ സ്വർണം  കടത്തിയത്‌ ആരാണ്‌, എവിടെയാണ്‌ സ്വർണം എത്തിയത്‌ എന്ന്‌ അന്വേഷിച്ച്‌ രണ്ടുകൂട്ടരെയും കണ്ടെത്തണം. എന്നാൽ, മറ്റ്‌ പലരെയും തെരഞ്ഞാണ്‌ അവർ പോയത്‌. അതിന്‌ ചില തൽപ്പരകക്ഷികൾ വല്ലാതെ തപ്പുകൊട്ടിയപ്പോൾ അതിന്റെകൂടെ പോകാൻ ഏജൻസികൾ തയ്യാറായി. ഒരു കേസ്‌ അന്വേഷിക്കാൻ ഏത്‌ ഏജൻസിയാണ്‌ പ്രാപ്‌തമെന്ന്‌ അറിയാത്ത അവസ്ഥയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top