13 December Friday

പൊലീസിൽ വർഗീയ–-തീവ്രവാദപ്രവർത്തനം അ-നുവദിക്കില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

തിരുവനന്തപുരം> പൊലീസിൽ വർഗീയ–-തീവ്രവാദശക്തികളുടെ പ്രവർത്തനം അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉദ്യോഗസ്ഥർക്ക്‌ നിയമപ്രകാരം  സ്വതന്ത്രമായി പ്രവർത്തിക്കാൻ അവകാശമുണ്ട്‌. നിയമപ്രകാരമല്ലാത്ത പ്രവർത്തനം കണ്ടാലേ സർക്കാർ ഇടപെടൂ. ഇത്‌ ഡിജിപിമുതൽ താഴെ തട്ടിൽവരെയുള്ള ഉദ്യോഗസ്ഥർക്ക്‌ ബാധകമാണ്‌. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട്‌ സർക്കാരിനില്ല. അത്തരക്കാർ ആരായാലും മുഖംനോക്കാതെ നടപടിയെടുക്കുമെന്നും പൊലീസ്‌ നിയമഭേദഗതി ചർച്ചയ്‌ക്ക്‌ മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഈ നിയമംകൊണ്ട്‌ പൊലീസുകാർ പീഡിപ്പിക്കപ്പെടില്ല. ന്യായമായി ലഭിക്കേണ്ട സ്ഥാനക്കയറ്റം ചോദിച്ചുവാങ്ങാനാകും. പൊലീസിൽ അംഗസംഖ്യ ഇനിയും വർധിപ്പിക്കണം.  പൊലീസുകാരുടെ ജോലിസമ്മർദം കുറയ്‌ക്കാനുള്ള നടപടിയാണ്‌ സ്വീകരിച്ചുവരുന്നത്‌. ഇക്കാര്യത്തിൽ പൊലീസ്‌ സംഘടനകളുമായി ചർച്ച ചെയ്‌തിട്ടുണ്ട്‌. ശാസ്‌ത്രീയ കുറ്റാന്വേഷണത്തിനുള്ള ഒട്ടേറെ പദ്ധതികളാണ്‌ സ്വീകരിക്കുന്നത്‌. ഇതിന്റെ ഭാഗമായാണ്‌ പുതിയ സൈബർ പൊലീസ്‌ സ്‌റ്റേഷനുകൾ.

സൈബർ ഡോമിന്‌ ഒരുവർഷത്തിനിടെ ഏഴ്‌ അന്തർദേശീയ പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ ജയിലുകളിൽ  പഴയതുപോലെ  ഒരു പ്രശ്‌നവും ഇന്നില്ല. ജയിൽ അധികൃതർ കർക്കശമായ നിലപാടാണ്‌ സ്വീകരിച്ചുവരുന്നതെന്നും മുഖ്യമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ ആരോപണത്തിന്‌ മറുപടി നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top