21 July Sunday

ഇമാം അബ്ദുള്‍ നാസര്‍ സഖാഫിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നു: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

തിരുവനന്തപുരം> കാസര്‍ഗോഡ് നെല്ലിക്കുന്ന് നൂര്‍മസ്ജിദ് ഇമാം അബ്ദുള്‍ നാസര്‍ സഖാഫിയുടെ മുഖത്ത്  അക്രമികള്‍ മുളകുപൊടി വിതറിയ സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. 21.03.2019 ന് രാത്രി 9.00 മണിക്ക് പള്ളി കാന്റീനില്‍നിന്നും തിരികെ വരുന്നസമയം പിന്നില്‍നിന്നും ആരോ ആക്രമിക്കുകയും, താഴെവീണ അദ്ദേഹത്തിന്റെ മുഖത്ത് മുളകുപൊടി വിതറുകയുമായിരുന്നു.  സംഭവത്തില്‍ ക്രൈം നമ്പര്‍ 193/19 ആയി കാസര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിവരികയാണ്.

സ്ഥലത്തും പരിസരത്തുമുള്ള 50 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയും മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും മറ്റും ശാസ്‌ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ തെളിവുകള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിയുന്നതിലേക്കുള്ള ശ്രമങ്ങള്‍ തുടര്‍ന്നുവരികയാണ്. ഗൗരവമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്‍ എ  നെല്ലിക്കുന്നിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top