14 December Saturday

മുഖ്യമന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണിക്കത്ത്

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

കോഴിക്കോട്> മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏഴ് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ കേരള മുഖ്യന് ശിക്ഷ തങ്ങള്‍ നടപ്പാക്കുമെന്നാണ് കത്തിലുള്ളത്. അര്‍ബന്‍ ആക്ഷന്‍ ടീമിന്റെ പേരിലാണ് കത്ത്.

അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി ബദര്‍ മൂസ,  പശ്ചിമഘട്ട കബനീ ദള ആക്ഷന്‍ കമ്മിറ്റി വൈസ്പ്രസിഡന്റ് എന്ന പേരിലാണ് കത്ത്. ലഘുലേഘകളും കത്തിനൊപ്പമുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചത്.



 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top