18 October Monday

വിമാന യാത്രാനിരക്ക്‌ കുറയ്‌ക്കണം ; കേന്ദ്രത്തിന്‌ മുഖ്യമന്ത്രിയുടെ കത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 16, 2021



തിരുവനന്തപുരം
സാധാരണക്കാർക്ക്‌ താങ്ങാനാകാത്തവിധം വർധിപ്പിച്ച വിമാന യാത്രാനിരക്ക്‌ കുറയ്‌ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്‌ കത്തയച്ചു.

ഇത്‌ ഏറ്റവും ദോഷകരമാകുന്നത്‌ ഗൾഫ്‌ യാത്രക്കാർക്കാണ്‌. കോവിഡിനെത്തുടർന്ന്‌ നാട്ടിലെത്തിയ ഒട്ടേറെ പ്രവാസികൾ ഇവിടുണ്ട്‌. പല ഗൾഫ്‌ രാജ്യങ്ങളും തുറന്ന സാഹചര്യത്തിൽ അവിടേയ്‌ക്ക്‌ മടങ്ങാനായി കാത്തിരിക്കുകയാണ്‌ പലരും. എന്നാൽ, രണ്ടും മൂന്നും ഇരട്ടി  യാത്രനിരക്ക്‌ ഈടാക്കുന്നത്‌ ഇവരെ വീണ്ടും ദുരിതത്തിലാക്കും.

ഇത്‌ കണക്കിലെടുത്ത്‌ വിമാന യാത്രാനിരക്ക്‌ കുറയ്‌ക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന്‌ കേന്ദ്ര വ്യോമയാന സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക്‌ അയച്ച കത്തിൽ മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top