21 April Sunday

സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ബദല്‍ നയങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കണ്ണൂര്‍> സാമൂഹ്യനീതിയിലധിഷ്ഠിതമായ സാര്‍വത്രിക വികസനമാണ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനം എന്നത് ഒരുകൂട്ടര്‍ക്കുമാത്രം അനുഭവിക്കേണ്ടതല്ല. എല്ലാവര്‍ക്കും ഒരേ പോലെ ലഭ്യമാവണം. സമ്പന്നനും ദരിദ്രനും തമ്മിലുള്ള അന്തരം കുറയ്ക്കുകയാണ് ഇത്തരം ബദല്‍ നയങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ധര്‍മടം മണ്ഡലത്തിലെ എല്‍ഡിഎഫ് ലോക്കല്‍ കുടുംബസംഗമങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവേശകരമായ അനുഭവമായിരുന്നു എല്ലാ കേന്ദ്രങ്ങളിലും.

നാടിന്റെ വികസനത്തിനും പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്തുന്നതിനും സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ യോഗങ്ങളില്‍ ജനങ്ങളെ പറഞ്ഞു മനസിലാക്കി. വാളാങ്കിച്ചാല്‍, പിണറായി, ധര്‍മടം ചിറക്കുനി, മുഴപ്പിലങ്ങാട്, പെരളശേരി എന്നിവിടങ്ങളില്‍ നടന്ന കുടുംബസംഗമങ്ങളില്‍ നിരവധി പേരുമായി സംവദിക്കാനായി.തന്റെ  ഫേസ്‌ബുക്ക് പേജില്‍ മുഖ്യമന്ത്രി പറഞ്ഞു

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴുള്ള കേരളത്തിന്റെ സ്ഥിതിയും ഇപ്പോഴത്തെ സ്ഥിതിയും വിശദീകരിച്ചു. എതിര്‍പ്പുകളില്‍ കുടുങ്ങി മുടങ്ങിപ്പോയ പദ്ധതികള്‍ എത്രമാത്രം മുന്നോട്ടുകൊണ്ടുപോകാനായെന്ന് കണക്കുകള്‍ സഹിതം വ്യക്തമാക്കി. സമൂഹത്തിന്റെ മാറ്റത്തിനുപകരിക്കുന്ന വികസന പദ്ധതികള്‍ക്കുണ്ടാകുന്ന കാലതാമസം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ ജനങ്ങളുമായി പങ്കുവച്ചു.

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങളോരോന്നും നടപ്പാക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വിശദീകരിച്ചതായും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളുടെ താക്കോല്‍ ചടങ്ങുകളില്‍ കൈമാറി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top