24 August Saturday

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി തിരുത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

തിരുവനന്തപുരം> കേരളത്തിന്റെ മണ്ണെണ്ണ വിഹിതം ഗണ്യമായി വെട്ടിക്കുറച്ച നടപടി തിരുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പൂര്‍ണമായും വൈദ്യുതീകരിച്ച സംസ്ഥാനമായ കേരളത്തെ അതിന്റെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ശിക്ഷിക്കുകയാണ്.

മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ച നടപടി മത്സ്യത്തൊഴിലാളി മേഖലയിലും ആദിവാസി മേഖലയിലും ജനങ്ങള്‍ക്ക് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top