25 August Sunday

പൊലീസുകാര്‍ ആര്‍ എസ് എസിന്റെ ഒറ്റുകാരാണെന്ന് താന്‍ അഭിപ്രായപ്പെട്ടിട്ടില്ല; ഒരു മാധ്യമത്തില്‍ വാര്‍ത്തവന്നത് ശുദ്ധ കളവ്: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019

തിരുവനന്തപുരം> മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തില്‍ പോലീസുകാര്‍ ആര്‍. എസ്. എസിന്റെ ഒറ്റുകാരാണെന്ന് താന്‍ അഭിപ്രായപ്പെട്ടുവെന്നതരത്തിലാണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വന്നത്. ഇത് ശുദ്ധ കളവാണ്.

പോലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന മൂല്യ സംരക്ഷണ സമിതി യോഗത്തിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top