26 August Monday

കപ്പലിൽ കുടുങ്ങിയ ആറ്‌ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

തിരുവനന്തപുരം > ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌്  വിദേശമന്ത്രി ഡോ. എസ് ജയ്‌ശങ്കറിന‌് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.

കപ്പൽ ജീവനക്കാരനായ മലപ്പുറം വണ്ടൂർ സ്വദേശി അജ‌്മൽ സാദിഖ‌് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കപ്പലിൽ കൂടുതൽ മലയാളിജീവനക്കാരുണ്ടെന്നും വിവരം ലഭിച്ചു. രണ്ട‌് കപ്പലിലെയും മലയാളി ജീവനക്കാരെ എത്രയും പെട്ടെന്ന‌് നാട്ടിൽ എത്തിക്കാൻ നടപടിയെടുക്കണം. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ വിവരം സംസ്ഥാന സർക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top