06 December Friday

ഐഐടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019


മദ്രാസ് ഐഐടിയിൽ വിദ്യാർഥിനി ഫാത്തിമാ ലത്തീഫ്‌ മരിച്ച സംഭവം തമിഴ്‌നാട്‌ സിബിസിഐഡി അന്വേഷിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇക്കാര്യം വിദ്യാർഥിനിയുടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി നിയമസഭയിലും വ്യക്തമാക്കി.

അന്വേഷണം കാര്യക്ഷമമാക്കാൻ  സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമയുടെ പിതാവ്‌ അബ്ദുൽ ലത്തീഫ്‌  മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു. ഡിവൈഎഫ്ഐയും നിവേദനം നൽകി. ഐഐടി അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ ഫാത്തിമ ഐഐടിയിൽ കടുത്ത വിവേചനമാണ്‌ നേരിട്ടിരുന്നത്‌. അധ്യാപകർ  ഉൾപ്പെടെയുള്ളവരാണ്‌ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ ആത്മഹത്യക്കുമുമ്പ്‌  ഫാത്തിമ മൊബൈലിൽ  കുറിച്ചിട്ടുണ്ട്‌.

ചെന്നൈ കമീഷണർ എ വിശ്വനാഥൻ വ്യാഴാഴ്ച ഐഐടി ക്യാമ്പസിലെത്തി വിദ്യാർഥികളും അധ്യാപകരുമടക്കം 25പേരിൽനിന്ന്‌ വിവരം ശേഖരിച്ചു. ഐഐടി ക്യാമ്പസിൽ വ്യാഴാഴ്ച എസ്എഫ്‌ഐ നേതൃത്വത്തിൽ പ്രകടനം നടന്നു. കെ സോമപ്രസാദ് എംപി ഫാത്തിമയുടെ കിളികൊല്ലൂരിലെ വീട്ടിലെത്തി. വിഷയം പാർലമെന്റിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്‌ച ഉന്നത വിദ്യാഭ്യാസമ‌ന്ത്രി കെ ടി ജലീൽ ഫാത്തിമയുടെ വീട്‌ സന്ദർശിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top