20 November Wednesday

മുഖ്യമന്ത്രിയുടെ വിദേശയാത്ര: ഹർജി തള്ളി; പിഴയടക്കേണ്ട കേസാണെങ്കിലും ഒഴിവാക്കുകയാണെന്ന് തമിഴ്‌നാട്‌ സ്വദേശിയോട്‌ കോടതി

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2019

കൊച്ചി > മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് സ്വദേശി നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാരനായ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡം സ്വദേശിയായ ഡി ഫ്രാന്‍സിസ് കോടതിയിൽ നേരിട്ട് ഹാജരായിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഇപ്പോൾ സംശയങ്ങളൊന്നുമില്ലെന്ന് ഫ്രാൻസിസ് കോടതിയെ അറിയിച്ചു.

ഹർജിയിൽ സർക്കാർ നൽകിയ വിശദീകരണം തൃപ്തികരമാണെന്നും ഫ്രാൻസിസ് കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ലെന്ന് കോടതി പറഞ്ഞു. പിഴയടക്കേണ്ട കേസാണെങ്കിലും ഒഴിവാക്കുകയാണെന്ന് കോടതി വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top