25 August Sunday

പ്രളയ പുനർനിർമാണം; കൂടുതൽ പണം ലഭ്യമാക്കാൻ ഡെവലപ്‌മെന്റ്‌ കോൺക്ലേവ്‌ 15 ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Jul 11, 2019

തിരുവനന്തപുരം > പ്രളയ പുനർനിർമാണത്തിനായി പതിനഞ്ചാം തീയതി സർക്കാർ വികസന സംഗമം സംഘടിപ്പിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനർ നിർമ്മാണ പദ്ധതി പ്രാവർത്തികമാക്കാൻ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം മതിയാകില്ല. തുടർന്നും രാജ്യാന്തരതലത്തിലുള്ള സഹായങ്ങളും ആവശ്യമാണ്‌. അതിനാണ്‌ ഡവലപ്‌മെന്റ്‌ കോൺക്ലേവ്‌ നടത്തുന്നത്‌ ‐ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പുനർ നിർമ്മാണ പ്രക്രിയയിൽ കൂടുതൽ ഏജൻസികളെ പങ്കെടുക്കുന്നതിനുള്ള ശ്രമമാണ്‌ നടത്തുന്നത്‌. ലോകബാങ്കുമായി ചർച്ചകൾ നടന്നപ്പോൾ പ്രളയാനന്തര കേരളത്തിൻറെ പുനർ നിർമ്മാണത്തിനായി വികസന വായ്പ ലഭ്യമാക്കാം എന്ന് അവർ അറിയിച്ചു. അതിൻറെ ആദ്യഗഡുവായി സഹായം നൽകുവാൻ ഇതിനകം ലോകബാങ്ക് തീരുമാനമെടുത്തിട്ടുണ്ട്. ഈ തുക പ്രധാനമായുംതകർന്ന റോഡുകളുടെ പുനർനിർമാണം ജലശുദ്ധീകരണം,സാനിറ്റേഷൻ സുസ്ഥിരമായ വികസനം സൃഷ്ടിക്കൽ എന്നിവക്കാണ്‌ ചെലവഴിക്കുക.

തകർന്ന റോഡുകൾ നിലവാരത്തിൽ ക്ഷമത ഉറപ്പാക്കി പുനർനിർമിക്കുന്നതിനാണ്‌ പ്രാധാന്യം നൽകുന്നത്‌. ഇതിനായി ജർമ്മൻ ബാങ്കിൽനിന്ന്‌ 1,400 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. പുനർ നിർമിക്കേണ്ട ആസക്തികളുടെയും കണക്കിലെടുക്കുമ്പോൾ പുനർ നിർമ്മാണ പദ്ധതി പ്രാവർത്തികമാക്കാൻ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സഹായം മാത്രം പോരാ.

അതിനു മുന്നൊരുക്കമെന്ന നിലയിൽ ലോക ബാങ്കിൻറെ ഇന്ത്യൻ കൺട്രി ഡയറക്ടറുടെ സംഘവുമായി മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘം ചർച്ച നടത്തുകയുണ്ടായി. അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചർച്ചകളിൽ പങ്കെടുത്തത്. കേരളം മുന്നോട്ടുവയ്ക്കുന്ന, അതുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും ആ യോഗം ചർച്ച ചെയ്‌തു. തിരുവനന്തപുരത്തു നടക്കുന്ന സംഗമത്തിൽ പരമാവധി ഏജൻസികളുടെ പങ്കാളിത്തം ഉണ്ടാകും. നമ്മുടെ അടിസ്ഥാന ആവശ്യങ്ങൾ ഡെവലപ്മെൻറ് കോൺക്ലേവിൽ അവതരിപ്പിച്ച്‌ ആവശ്യമായ സാമ്പത്തികവും സാങ്കേതികവുമായ സഹായം നേടിയെടുക്കുയാണ്‌ ലക്ഷ്യം. അങ്ങനെയെങ്കിൽ മാത്രമേ നാം ഉദ്ദേശിക്കുന്ന വിധത്തിലുള്ള വികസനം സാധ്യമാകൂ . ലോക ബാങ്ക്, ഡെവലപ്മെൻറ് ബാങ്ക്, കെ എസ് ഡബ്ല്യു ബാങ്ക്, ജപ്പാൻ ഏജൻസിയായ ജെയ്‌ക, ഡിപ്പാർട്ട്മെൻറ് ഓഫ് ഇൻറർനാഷണൽ ഡെവലപ്മെൻറ്, ഡെവലപ്മെൻറ് ഏജൻസി തുടങ്ങിയവ കോൺക്ലേവിൽ പങ്കെടുക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top