24 May Friday

ജനാധിപത്യാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും അഭിവാദ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

കൊച്ചി> സംസ്ഥാനത്ത് റെക്കോഡ് പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തങ്ങളുടെ ജനാതിപത്യ അവകാശം രേഖപ്പെടുത്തിയ വോട്ടർമാരെ അഭിവാദ്യം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗശയ്യയിൽ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേർ വോട്ട് ചെയ്യാനെത്തി. ഈ ഉയർന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

പൂർണരൂപം

വലിയ തോതിൽ ബൂത്തുകളിലെത്തി ജനാധിപത്യാവകാശം വിനിയോഗിച്ച വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നു. രോഗശയ്യയിൽ നിന്നുപോലും വോട്ട് ചെയ്യാനെത്തിയ ധാരാളം പേരുണ്ട്. കേരളത്തിന് പുറത്തുനിന്നും ഇന്ത്യക്ക് പുറത്തുനിന്നും ധാരാളം പേർ വോട്ട് ചെയ്യാനെത്തി. ഈ ഉയർന്ന ജനാധിപത്യബോധത്തെ അഭിനന്ദിക്കുന്നു. ഇത്തരത്തിലുള്ള സഹകരണവും രാഷ്ട്രീയബോധവുമാണ് ജനാധിപത്യം നിലനിൽക്കുമെന്നതിന്റെ ഉറപ്പ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top