23 March Saturday

വാക്ക‌് പാലിച്ച‌് പിണറായി സർക്കാർ, കൈയ്യടിച്ച‌് സോഷ്യൽ മീഡിയ

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

കൊച്ചി> 1000 ദിനങ്ങൾ പൂർത്തിയാക്കുന്ന ജനകീയ സർക്കാരിന്റെ സമ്മാനം–- രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട‌് ശനിയാഴ്ച പകൽ 10.30ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന‌് സമർപ്പിക്കുകയാണ‌്. മെയ‌് 30ന‌് തറക്കല്ലിട്ട‌് എട്ടുമാസത്തിൽ ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ഉദ‌്ഘാടനത്തിന‌് ഒരുങ്ങുമ്പോൾ മുഖ്യമന്ത്രിയുടെ 2018ലെ ഫേസ‌്ബുക്ക‌് പോസ്റ്റാണ‌് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത‌്.

"അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നത്'

നിപാ വൈറസ‌് ബാധ പരത്തിയ ഭീതിയുടെ ദിനങ്ങളെ പിന്നിലാക്കി അതിജീവനത്തിന്റെ പാതയിൽ മുന്നേറുന്ന മലയാളികൾക്ക‌് മുഖ്യമന്ത്രിയുടെ 2018ലെ ഈ ഫേസ‌്ബുക്ക‌് പോസ്റ്റ‌് കരുത്തേകുന്നതായിരുന്നു. വാക്ക‌് പറഞ്ഞ‌് എട്ടുമാസത്തിൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാൻസ‌്ഡ‌് വൈറോളജി ഉദ‌്ഘാടനത്തിന‌് ഒരുങ്ങുമ്പോൾ കൈയ്യടിയോടെയാണ‌് മുഖ്യമന്ത്രിയെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത‌്.

ഫേസ‌്ബുക്ക‌് പോസ്റ്റിന്റെ പൂർണരൂപം...

അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. 2019 ജനുവരി അവസാനം ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുന്നതിനുളള പ്രവര്‍ത്തനങ്ങളാണ് മുന്നോട്ടു നീങ്ങുന്നത്.

തോന്നയ്ക്കലില്‍ കെ.എസ്.ഐ.ഡി.സിയുടെ അഞ്ച് ഏക്ര ഭൂമിയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒരുങ്ങുന്നത്. ആദ്യഘട്ടത്തിലേക്കുളള പ്രീ ഫാബ്രിക്കേറ്റഡ് കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2019 ജനുവരിയിലും പ്രധാന കെട്ടിടത്തിന്‍റെ (78,000 ചതുരശ്ര അടി) നിര്‍മ്മാണം ജൂലൈയിലും പൂര്‍ത്തിയാകും.

തുടക്കത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടു ഡിവിഷനുകളുണ്ടാകും. അന്താരാഷ്ട്രതലത്തില്‍ പ്രഗത്ഭനായ ശാസ്ത്രജ്ഞന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ലോകാരോഗ്യസംഘടന നിര്‍ദേശിച്ച എല്ലാ ജൈവ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top