കണ്ണൂർ > ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പല തരത്തിലുള്ള സഖ്യ നീക്കങ്ങളാണ് നടക്കുന്നത്. യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്നാണ് ഈ കച്ചവടം തെളിയിക്കുന്നത്.
ആർഎസ്എസും എസ്ഡിപിഐയുമായും സഖ്യമാണെന്നാണ് വാർത്തകൾ. രണ്ട് കക്ഷികളുമുള്ളതുകൊണ്ട് മതനിരപേക്ഷമെന്ന ഗണത്തിലും പെടുത്താമെന്നാണ് യുഡിഎഫ് പക്ഷം. ആർഎസ്എസിനോടും എസ്ഡിപിഐയോടും തുല്യ നിലപാടെന്ന് പറയാമല്ലോ.
മതനിരപേക്ഷതയെന്നത് വർഗീയതയെ വിട്ടുവീഴ്ചയില്ലാതെ എതിർക്കലാണ്. അല്ലാതെ നാല് വോട്ടിനു വേണ്ടി മാറ്റാനുള്ളതല്ല. പലയിടത്തും കച്ചവടമുറപ്പിക്കാൻ പോകുന്നുണ്ട്. ഒരു കച്ചവടത്തിലൂടെയും നിങ്ങൾ രക്ഷപ്പെടില്ല.
കോലീബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങൾ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. മതനിരപേക്ഷത ക്കു വേണ്ടിയുള്ള ദൃഢമായ പ്രതിജ്ഞയാവണം നമ്മുടേതെന്നും പിണറായി പറഞ്ഞു. അഞ്ചരക്കണ്ടിയിലും ഇരിവേരിയിലും എൽ ഡി എഫ് കുടുംബ സംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..