തിരുവനന്തപുരം> കൊച്ചി വിമാനത്താവളം അടച്ചതിനാല്‍ നേവല്‍ എയര്‍ബേയ്സ് ഉപയോഗിക്കേണ്ടിവരുമെന്നും അതിനുള്ള അനുമതി ചോദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കൊച്ചിയില്‍ വരേണ്ട വിമാനങ്ങള്‍ തല്ക്കാലം തിരുവനന്തപുരത്തേക്ക് തിരിച്ചുവിടും.
ചീഫ് സെക്രട്ടറി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുമായും വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആലപ്പുഴയില്‍ 10-08-2019 ന് നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളം കളി മാറ്റിവെച്ചു.